മുഹൂർത്ത വ്യാപാരത്തിൽ ഓഹരിസൂചികകളിൽ മുന്നേറ്റം

Posted on: November 7, 2018

മുംബൈ : പുതുവർഷമായ സംവത് 2075 ന് തുടക്കം കുറിച്ച് ഇന്ന് നടന്ന മുഹൂർത്ത വ്യാപാരത്തിൽ ഓഹരിസൂചികകളിൽ മുന്നേറ്റം. ഓട്ടോമൊബൈൽ, ഐടി, ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ബിഎസ്ഇ സെൻസെക്‌സ് 245.77 പോയിന്റ് ഉയർന്ന് 35,237.68 പോയിന്റിലും നിഫ്റ്റി 68.40 പോയിന്റ് ഉയർന്ന് 10,598.40 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.