ആമസോണില്‍ 17 മുതല്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍

Posted on: October 8, 2020

കൊച്ചി: ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫര്‍ വില്പന ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 16 മുതല്‍ തന്നെ മേളയിലേക്ക് പ്രവേശനം ലഭിക്കും. 6.5 ലക്ഷത്തിലധികം വില്പനക്കാരാണ് മേളയില്‍ പങ്കെടുക്കുന്നത്.

നാലുകോടിയിലധികം ഉത്പന്നങ്ങളും 100 നഗരങ്ങളിലെ ഇരുപതിനായിരത്തില്പരം പ്രാദേശിക ഷോപ്പുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കും.
ആകര്‍ഷകമായ വിലക്കിഴിവും ഓഫറുകളുമാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ അണിനിരത്തുന്നത്.

എച്ച്.ഡി.എഫ്.സി. ബാങ്ക ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്ച സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം വിലക്കിഴിവ് ലഭിക്കും. കൂടാതെ ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡുകളില്‍ പലിശരഹിത ഇ.എം.ഐ. എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങിയ അവസരങ്ങളുമുണ്ട്. ആമസോണ്‍ പേയില്‍ 10,000 രൂപ വിലയുള്ള പ്രതിദിന ഷോപ്പിംഗ് റിവാര്‍ഡ്‌സ് നേടാനും ആമസോണ്‍ പേ സമ്മാനകാര്‍ഡുകള്‍ അയക്കാനും കഴിയും.

TAGS: Amazon |