വന്ദേഭാരത് മിഷൻ : എയർ ഇന്ത്യയ്ക്ക് 2,557 കോടിയുടെ വരുമാനം

Posted on: September 17, 2020

ന്യൂഡൽഹി : വന്ദേഭാരത് ദൗത്യത്തിലൂടെ ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയ്ക്ക് 2,557 കോടി രൂപയുടെ വരുമാനം. ഇന്ത്യയിലേക്കും വിദേശത്തേക്കുമായി ഇക്കാലയളവിൽ 4,505 സർവീസുകൾ നടത്തി.

നാട്ടിലേക്ക് മടങ്ങിയ 11 ലക്ഷം ഇന്ത്യക്കാരിൽ നാല് ലക്ഷം പേർ എയർ ഇന്ത്യ വഴിയാണ് തിരിച്ചെത്തിയത്. വിദേശീയർ ഉൾപ്പടെ 1.9 ലക്ഷം പേരെ വിദേശത്തും എത്തിച്ചു. രാജ്യസഭയിൽ വൈഎസ്ആർ കോൺഗ്രസ് അംഗം വി. പ്രഭാകർ റെഡ്ഡിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.