എയർ ഇന്ത്യ കണ്ണൂർ – ഡൽഹി പ്രതിദിന സർവീസ് തുടങ്ങുന്നു

Posted on: September 11, 2020

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയുടെ പ്രതിദിന വിമാനസര്‍വീസ് 13 മുതല്‍ തുടങ്ങും. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം നടത്തിയിരുന്ന സര്‍വീസാണ് എല്ലാ ദിവസവുമാക്കുന്നത്.

വൈകുന്നേരം 5.05 ന് ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തുന്ന വിമാനം 6.05 ന് ഡല്‍ഹിയിലേക്ക് തിരിച്ചുപോകും. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്ന് നിര്‍ത്തിവച്ച ആഭ്യന്തര സര്‍വീസുകളെല്ലാം പുനരാരംഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ വര്‍ധിക്കുന്ന മുറയ്ക്ക് ഓരോ സ്ഥലത്തേക്കും കൂടുതല്‍ സര്‍വീസ് നടത്തും.

 

TAGS: Air India |