വന്ദേഭാരത് മിഷൻ : എയർ ഇന്ത്യ ലണ്ടൻ – കൊച്ചി സർവീസ് 28 മുതൽ

Posted on: August 18, 2020

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ 28 മുതൽ ലണ്ടൻ – കൊച്ചി സർവീസുകൾ ആരംഭിക്കുന്നു. ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം സെപ്റ്റംബർ 27 വരെയാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 256 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 ന് കൊച്ചിയിലെത്തുന്ന വിമാനം ഉച്ചയ്ക്ക് 12.20 ന് ലണ്ടനിലേക്ക് മടങ്ങും. വെള്ളിയാഴ്ച പുലർച്ചെ നാലിന് കൊച്ചിയിലെത്തുന്ന വിമാനം രാവിലെ ആറിന് ലണ്ടനിലേക്ക് മടങ്ങും.