ഓൺലൈൻ ഫാർമസിയുമായി ആമസോൺ

Posted on: August 16, 2020

ബംഗലുരു : മരുന്നുകൾ ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കാൻ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ. ആദ്യഘട്ടത്തിൽ ബംഗലുരുവിലാണ് ഓൺലൈൻ ഫാർമസി ആരംഭിച്ചിട്ടുള്ളത്.

ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷനുള്ള ഇംഗ്ലീഷ് – ആയുർവേദ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഓൺലൈൻ ഫാർമസിയിൽ ലഭ്യമാണെന്ന് ആമസോൺ അറിയിച്ചു. എന്നാൽ ആമസോൺ ഫാർമസിക്ക് എതിരെ ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗ്‌സിറ്റ്‌സ് രംഗത്ത് വന്നിട്ടുണ്ട്.