എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാസൺസ് രംഗത്ത്

Posted on: August 15, 2020

മുംബൈ : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിക്കുമെന്ന് ടാറ്റാസൺസ്. എയർ ഇന്ത്യയെ ഏറ്റെടുത്ത് ലാഭകരമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതും പരിശോധിച്ച് വരികയാണെന്ന് ടാറ്റാസൺസ് വെളിപ്പെടുത്തി.

സർക്കാരിന്റെ വാഗ്ദാനം പരിശോധിച്ച് ഈ മാസം അവസാനത്തോടെ താത്പര്യപത്രം സമർപ്പിക്കാനാണ് നീക്കം. എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പടെ എയർലൈൻ കമ്പനിയെ പൂർണമായും ഏറ്റെടുക്കാനാണ് ടാറ്റാസൺ ലക്ഷ്യമിടുന്നത്.

TAGS: Air India | Tatasons |