വിസ്താര ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

Posted on: December 19, 2014

Vistara-homepage-Big

വിസ്താരയുടെ ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. ജനുവരി 9 നാണ് ഡൽഹി – മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് ഡൽഹി – അഹമ്മദാബാദ്, മുംബൈ – അഹമ്മദാബാദ് സർവീസുകളും ആരംഭിക്കും. 148 സീറ്റുകളുള്ള എയർബസ് എ 320-200 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നതെന്ന് ടാറ്റാ സിയ എയർലൈൻസ് ലിമിറ്റഡ് അറിയിച്ചു.

ഡൽഹി -മുംബൈ റൂട്ടിൽ 30 ദിവസത്തെ മുൻകൂർ ബുക്കിംഗിന് 5,500 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡൽഹി – അഹമ്മദാബാദ് 4,900 രൂപയും മുംബൈ – അഹമ്മദാബാദ് 3,800 രൂപയുമാണ് പ്രാരംഭ നിരക്ക്.