02
Thursday
May 2024
May 2024
കല്യാൺ ജുവല്ലേഴ്സ് 26 ന് കുവൈറ്റിൽ മൂന്നു ഷോറൂമുകൾ തുറക്കും
Posted on: December 15, 2014
കല്യാൺ ജുവല്ലേഴ്സ് 26 ന് കുവൈറ്റിൽ മൂന്നു ഷോറൂമുകൾ തുറക്കുമെന്ന് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫഹഹീൽ, അൽ റായ് കുവൈറ്റ്, മാലിയ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.
കല്യാൺ ജുവല്ലേഴ്സ് ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, പ്രഭു ഗണേശൻ, നാഗാർജുന, മഞ്ജുവാര്യർ എന്നിവർ ചേർന്ന് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ കല്യാൺ ജുവല്ലേഴ്സ് ഷോറൂമുകളുടെ എണ്ണം 77 ആകും. 2015 അവസാനത്തോടെ 100 ഷോറൂമുകളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കല്യാൺ ജുവല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
TAGS: Kalyan Jewellers | Kuwait |
News in this Section
Trending News