മധുരയിൽ മെഴ്‌സിഡസ് ബെൻസ് ഡീലർഷിപ്പ്

Posted on: December 13, 2014

Mercedes-Benz-ShowRoom-Big

മെഴ്‌സിഡസ് ബെൻസിന്റെ ഡീലർഷിപ്പ് മധുരയിൽ പ്രവർത്തനമാരംഭിച്ചു. ടിവിഎസ് ഗ്രൂപ്പിലെ സുന്ദരം മോട്ടോഴ്‌സാണ് ഡീലർമാർ. മെഴ്‌സിഡസ് ബെൻസ് 2014 ൽ ആരംഭിക്കുന്ന 14 മത്തെയും തമിഴ്‌നാട്ടിലെ നാലാമത്തെയും ഡീലർ ഔട്ട്‌ലെറ്റാണ് മധുരയിലേത്. ഇതോടെ ഇന്ത്യയിലെ 37 നഗരങ്ങളിലായി 68 ഡീലർഷിപ്പ് ഔട്ട്‌ലെറ്റുകളായി.

നടപ്പുവർഷം ഇതേവരെ 10,000 കാറുകളാണ് മെഴ്‌സിഡസ് ബെൻസ് വിറ്റഴിച്ചത്. 2013 ൽ ഇതേകാലത്ത് 7,000 കാറുകളായിരുന്നു വില്പന. കഴിഞ്ഞ മൂന്നു വർഷമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ 50 ശതമാനം വളർച്ചനേടുന്നുണ്ട്.