മാരുതി സുസുക്കി ഒരു ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ചു

Posted on: June 7, 2020

ന്യൂഡൽഹി : മാരുതി സുസുക്കി 2019 – 20 സാമ്പത്തിക വർഷം ഒരു ലക്ഷം സിഎൻജി കാറുകൾ വിറ്റഴിച്ചു. എർട്ടിഗ, ആൾട്ടോ800, ഇക്കോ, വാഗൺ ആർ, ഡിസയർ ടൂർ എസ്, സൂപ്പർ കാരി എന്നീ വാഹനങ്ങളുടെ സിഎൻജി മോഡലുകളാണ് വിപണിയിലുള്ളത്. എല്ലാ മോഡലുകളും ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.

ബിഎസ് 6 നിലവാരമുള്ള സെലേറിയോ, എസ് പ്രെസോ എന്നിവയുടെ സിഎൻജി മോഡൽ വൈകാതെ പുറത്തിറക്കും. ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കും വില. ഓട്ടോ എക്‌സ്‌പോയിൽ എസ് പ്രെസോയുടെ സിഎൻജി വേരിയന്റ് മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു.