എയര്‍ ഇന്ത്യ 19 മുതല്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കും

Posted on: May 14, 2020

മുംബൈ  : കൊച്ചിയടക്കമുള്ള ആഭ്യന്തര റൂട്ടുകളില്‍ 19 മുതല്‍ ജൂണ്‍ 2 വരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാന സര്‍വീസ്, വ്യോമയാന മന്ത്രാലത്തിന്റെ അന്തിമ അനുമതി ലഭിച്ചശേഷം എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് വില്പന തുടങ്ങും. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
ഡല്‍ഹിയില്‍ നിന്നു മുംബൈയില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും സര്‍വീസുണ്ട്. കൊച്ചി ചെന്നൈ സര്‍വീസുമുണ്ട്.

കേരള സര്‍വീസുകള്‍ പുറപ്പെടുന്ന സമയം

ഈ മാസം 19 ന് കൊച്ചി -ചെന്നൈ രാത്രി 9 ന്, 20 ന് മുംബൈ – കൊച്ചി, (പുലര്‍ച്ചെ 4.45), കൊച്ചി-മുംബൈ (രാവിലെ 8.15), മുംബൈ-കൊച്ചി (രാത്രി 10 ). 21-ാം തീയതി കൊച്ചി – മുംബൈ (പുലര്‍ച്ചെ ഒന്നിന്). 22 ന് ഡല്‍ഹി-കൊച്ചി (രാവിലെ 9.40 ന്) കൊച്ചി-ഡല്‍ഹി (ഉച്ചയ്ക്ക് 2ന്), 25 ന് ഡല്‍ഹി -കൊച്ചി (പുലര്‍ച്ചെ 5.45 ന്) കൊച്ചി – ഡല്‍ഹി (രാവിലെ 10 ന്) ഡല്‍ഹി -കൊച്ചി (രാത്രി 7.10) കൊച്ചി – ഡല്‍ഹി (രാത്രി 11.30).

TAGS: Air India |