മുംബൈയിൽ അഞ്ച് എയർഇന്ത്യ പൈലറ്റുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Posted on: May 10, 2020

മുംബൈ : അഞ്ച് എയർ ഇന്ത്യാ പൈലറ്റുമാർക്ക് മുംബൈയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പ്രീ-ഫ്ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഇവർ അടുത്തിടെ ചൈനയിലേക്ക് ചരക്കു വിമാനങ്ങൾ പറത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് പൈലറ്റുമാർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും യാത്രയ്ക്കും മുമ്പും പിമ്പും കർശന പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ.