എയര്‍ ഇന്ത്യ : താത്പര്യപത്രം സമര്‍പ്പിക്കുന്നത് വീണ്ടും നീട്ടി

Posted on: April 30, 2020

മുംബൈ : എയര്‍ ഇന്ത്യക്കായി താത്പര്യപത്രം സമര്‍പ്പിക്കുന്നതിന് രണ്ടുമാസത്തെ സമയം കൂടി അനുവദിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന നടക്കാനിടയില്ലെന്നാണ് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

കോവിഡിനെത്തുടര്‍ന്ന് ലോക വ്യാപകമായി വിമാനക്കമ്പനികള്‍ കനത്ത നഷ്ടം നേരിടുകയാണ് പല കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലായി.

TAGS: Air India |