മധ്യപ്രദേശ് സംഘം സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചു

Posted on: December 6, 2014

Startup-Village-MP-delegati

കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിനെ മാതൃകയാക്കി ഇൻകുബേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മധ്യപ്രദേശ് സർക്കാരിന്റെ ഉന്നത തല സംഘം സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ച് ചർച്ച നടത്തി. വിദ്യാർത്ഥി സംരംഭകത്വം നയത്തെപ്പറ്റിയും സംഘം ചർച്ച ചെയ്തു.

മധ്യപ്രദേശ് സംസ്ഥാന ഇലക്ട്രോണിക്‌സ് വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എം. ശെൽവേന്ദ്രൻ  ഐഎഎസ് ന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാർട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാർ സുരേഷുമായി ചർച്ച നടത്തിയത്. മധ്യപ്രദേശിൽ ഇൻകുബേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്റ്റാർട്ടപ്പ് വില്ലേജ് മാനേജ്‌മെന്റിന്റെ പിന്തുണ തേടുമെന്ന് ശെൽവേന്ദ്രൻ പറഞ്ഞു.

എംപിഎസ്ഇഡിസി ചീഫ് ജനറൽ മാനേജർ എൽ. കെ. തിവാരി, മധ്യപ്രദേശ് ഏജൻസി ഫോർ പ്രമോഷൻ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടർ കമൽ ജയ്ൻ, തേഡ് വ്യു കൺസൾട്ടിംഗ് ഡയറക്ടർ പങ്കജ് സേഥി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.