എയർ ഇന്ത്യ താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി നീട്ടിയേക്കും

Posted on: February 26, 2020

ന്യൂഡൽഹി : എയർ ഇന്ത്യ ഓഹരികൾ വാങ്ങാനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി നീട്ടിയേക്കും. മാർച്ച് 17 ന് മുമ്പ് താത്പര്യപത്രം സമർപ്പിക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. എയർ ഇന്ത്യയുടെയും സബ്‌സിഡയറിയായ എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനം ഓഹരികൾ വിൽക്കാനാണ് തീരുമാനം.

എയർ ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾ സമർപ്പിക്കാനുള്ള സമയം മാർച്ച് ആറ് വരെ ദീർഘിപ്പിച്ചിട്ടുണ്ട്. താത്പര്യപത്രം സമർപ്പിക്കാനുള്ള പുതുക്കിയ തീയതി ഈ ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും.

TAGS: Air India |