ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

Posted on: December 1, 2014

gksf-box

ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും.

ടൂറിസം വകുപ്പു മന്ത്രി എ.പി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ.എം. മാണി വിശിഷ്ടാതിഥിയായിരിക്കും. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. എം. കെ. മുനീർ, മന്ത്രി കെ.സി. ജോസഫ്, ചീഫ് വിപ്പ് പി.സി. ജോർജ് എന്നിവർ മെമന്റോകൾ നൽകും.

ജോസ് കെ. മാണി എംപി, എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, സുരേഷ് കുറുപ്പ്, ഡോ. എൻ. ജയരാജ്, കെ. അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ, കെഎസ്‌ഐഡി എംഡി ആർ. രാഹുൽ തുടങ്ങിയവർ പ്രസംഗിക്കും.