ഗ്രാൻഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ ഒന്നുമുതൽ

Posted on: August 25, 2015

gksf-box

തിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ ഒന്നു മുതൽ ജനുവരി 15 വരെ നടക്കുമെന്നു മന്ത്രി എ. പി. അനിൽകുമാർ അറിയിച്ചു. ഷോപ്പിംഗ് ഫെസ്റ്റിവൽ മെഗാ സീസൺ ഒമ്പതിന്റെ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു. സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്തു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിനിർവഹിക്കും.

വാണിജ്യം, പരമ്പരാഗത വ്യ വസായം, സാമൂഹ്യബന്ധിതം എന്നീ വിഭാഗങ്ങളിലായി 19 കോടിരൂപയുടെ വിവിധ സമ്മാനങ്ങൾ ഇക്കുറി നല്കും. വാണിജ്യവിഭാഗത്തിൽ കാഷ്‌പ്രൈസും സ്വർണനാണയങ്ങൾക്കും പുറമേ പ്രതിവാര ആകാശയാത്രയും ഏർപ്പെടുത്തി. രണ്ടുകോടി രൂപയുടെ മെഗാ സമ്മാനങ്ങളുമുണ്ട്. പത്തു ലക്ഷം കൂപ്പണിലധികം എടുക്കുന്നവരെ വ്യപാര പങ്കാളികളാക്കും. ഇവരുടെ സ്ഥാപനങ്ങൾക്കു ജികെഎസ്എഫിലുടെ പരസ്യ പ്രചാരണം നൽകും. 20,000 രൂപയുടെ പ്രീമിയം വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും 5,000 രൂപയുടെ സിൽവർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും സൗജന്യ കൂപ്പൺ നൽകും.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന മെഗാ സീസൺ ഒമ്പതിന്റെ പ്രഖ്യാപന ചടങ്ങിൽ കെ. മുരളീധരൻ എംഎൽഎ അധ്യക്ഷനായിരുന്നു ഭീമാ ജ്വല്ലറി ഉടമ ബി. ഗോവിന്ദൻ, കണ്ണങ്കണ്ടി സെയിൽസ് കോർപറേഷൻ പ്രതിനിധി വസിം അഹമ്മദ്, റോയൽ വെഡിംഗ്് സെന്റർ പ്രതിനിധി ഹംസ, സജി ഫർണീച്ചർ ഉടമ സജി ലാൽ എന്നിവരിൽനിന്നു വ്യാപാര പങ്കാളികളുടെ ചെക്ക് മന്ത്രി ഏറ്റുവാങ്ങി. ജികെഎസ്എഫ് ഡയറക്ടർ കെ, മുഹമ്മദ് അനിൽ, കോ-ഓർഡിനേറ്റർ വി, വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.