ഭീമാ ഗോവിന്ദന് ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി സീസൺ അവാർഡ്

Posted on: February 8, 2015

Bhima-B-Govindan-big

തിരുവനന്തപുരം : കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജികെഎസ്എഫ് എട്ടാം സീസണിലെ ഏറ്റവും മികച്ച വ്യാപാരപിന്തുണയ്ക്ക് ജി കെ എസ് എഫ് ഏർപ്പെടുത്തിയ ‘ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി സീസൺ അവാർഡിന് ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദനെ തെരഞ്ഞെടുത്തതായി ടൂറിസം മന്ത്രി എ.പി.അനിൽ കുമാർ അറിയിച്ചു. കൂടുതൽ കൂപ്പൺ വിറ്റഴിച്ചതും മെച്ചപ്പെട്ട പിന്തുണ നൽകിയതുമാണ് ബീമ ഗോവിന്ദനെ അവാർഡിന് അർഹമാക്കിയത്.

ഈ സീസണിലെ ഏറ്റവും മികച്ച കരകൗശല വിപണനത്തിന് സംസ്ഥാന കരകൗശല കോർപറേഷൻ കൈരളിക്കും കയർ ഉൽപന്നങ്ങൾ വിറ്റഴിച്ചതിനു കയർ ഫെഡിനും ബെസ്റ്റ് ബിസിനസ് ഐക്കൺ അവാർഡ് നൽകുമെന്നും മന്ത്രി അറിയിച്ചു. അവാർഡുകൾ 10 ന് നടക്കുന്ന ജി കെ എസ് എഫ് സമാപന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഡയറക്ടർ മുഹമ്മദ് അനിൽ അറിയിച്ചു.