കാഷ്‌ലെസ് പേമെന്റിന് ഇസിടാപും എസ് ബി ഐയുമായി സഹകരിക്കുന്നു

Posted on: December 26, 2015

SBI-Corporate-Centre-big

കൊച്ചി : ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിൽ കാഷ്‌ലെസ്, കാർഡ് പേമെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേരളസർക്കാർ ഇസിടാപും എസ്ബി ഐ യുമായി സഹകരിക്കുന്നു. ജികെഎസ്എഫിൽ നടത്തുന്ന ഇടപാടുകളുടെ പേമെന്റിന് പണം ഉപയോഗിക്കാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് വിനിമയം നടത്താൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിലൂടെ കാഷ്‌ലെസ് പേമെന്റിനെ ഇത്ര വിപുലമായ അളവിൽ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം.

ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഇടപാടുകൾക്ക് കാർഡ്/കാഷ്‌ലെസ് പേമെന്റ് നൽകുമ്പോൾ ജികെഎസ്എഫ് നൽകുന്ന ലക്കി കൂപ്പൺ കൂടാതെ ഡിജിറ്റൽ ലക്കി കൂപ്പണും ചാർജ്ജ് സ്ലിപ്പിനൊപ്പം ലഭിക്കുന്നു. ജികെഎസ്എഫിൽ ഇസിടാപിന്റെ എംപിഒ ടെർമിനൽ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് സെറ്റപ്പ് ചാർജ്ജുകളും പ്രതിമാസ ചാർജ്ജുകളും മൂന്നു മാസത്തേക്ക് ഒഴിവാക്കി കൊടുത്തു കൊണ്ട് എസ്ബിഐയും ഈ സംരംഭത്തിൽ പങ്കുചേരുന്നു.

എസ് ബി ഐ പോലുള്ള ദേശസാത്കൃത ബാങ്കുകൾ തന്നെ ഡിജിറ്റൽ പേമെന്റുകളെ പിന്തുക്കുമ്പോൾ കേരളം പോലൊരു വിപണിയിൽ കാഷ്‌ലെസ് പേമെന്റിന്റെ സാധ്യതകൾ വിപുലമാണ്. ഇസിടാപ് പോലെ സുരക്ഷിതവും അംഗീകൃതവുമായ മൊബൈൽ പേമെന്റ് പ്ലാറ്റഫോമുകളുടെ സഹായത്തോടെയാണ് മിക്ക ബാങ്കുകളും കാർഡ്/കാഷ്‌ലെസ് വിനിമയങ്ങൾ സാധ്യമാക്കുന്നത്.

ഒരു വ്യാപാരിയെയോ, ടാക്‌സി ഡ്രൈവറെയോ, കച്ചവടക്കാരനേയോ പോലെ ഉപയോക്താവിൽ നിന്ന് പണം സ്വീകരിക്കേണ്ടിവരുന്നവർക്ക് സ്വന്തം മൊബൈൽ ഫോണിനെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പേമെന്റ് ടെർമിനലോ കാഷ് വിത്ത്‌ഡ്രോ പേമെന്റോ ആക്കാൻ ഇസിടാപ് എംപിഒഎസ് സഹായിക്കുന്നു. വിസ, റൂപേ, മാസ്റ്റർ കാർഡ്/ മാസ്റ്ററോ കാർഡുകൾ എല്ലാം ഈ മർച്ചന്റ് പേമെന്റുകൾ സ്വീകരിക്കുന്നതാണ്.