ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യ നറുക്കെടുപ്പ് ഇന്ന്

Posted on: December 18, 2015

gksf-boxകൊച്ചി : ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ 9-ന്റെ ആദ്യ ദ്വൈവാര എറണാകുളം ജില്ലാതല നറുക്കെടുപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് ഇടപ്പള്ളി ലുലു മാളിൽ സബ് കളക്ടർ എസ്. സുഹാസ് ഐഎഎസ് നിർവഹിക്കും. ബസ്ഫിസ് ഇൻഫർമേഷൻ ആൻഡ് മാർക്കറ്റിംഗ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് ആണ് ചടങ്ങിന്റെ മുഖ്യ സ്‌പോൺസർ.

കൊച്ചി മേയർ സൗമിനി ജയിൻ, കളമശേരി മുനിസിപ്പൽ ചെയർ പേഴ്‌സൺ ജെസ്സി പീറ്റർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ മാനേജർ ബാൽഗോപാൽ, ഫെഡറൽ ബാങ്ക് റീജണൽ മാനേജർ എൻ. വി. സണ്ണി, ബസ്ഫിസ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ ലത്തീഫ, ഡൊമിനൊ പിസ്സ കേരള ഹെഡ് ഡാനിയേൽ മുകേഷ്, മലബാർ ഗോൾഡ് ഡയറക്ടർ മുഹമ്മദ് സനൽ, ഭീമാ ജൂവലറി എംഡി. ബിന്ദുമാധവ്, വോഡാഫോൺ കേരള ഹെഡ് സായിനാഥ്, സാംസംഗ് റീജണൽ ഹെഡ് ജയ്‌സൺ, പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി പീറ്റർ പോൾ, ബാറ്റാ മാർക്കറ്റിംഗ് ഹെഡ് ഐ. ബി. കരിയപ്പ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജി.കെ.എസ്.എഫ് ജില്ലാ മാനേജർ അഭിലാഷ് പി. കുര്യൻ അറിയിച്ചു