പ്രൊഡക്ടിവിറ്റി കൗൺസിൽ ഉത്പാദനക്ഷമതാ വാരത്തിന് തുടക്കമായി

Posted on: February 13, 2020

കൊച്ചി കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉത്പാദനക്ഷമതാ വാരത്തിന് തുടക്കമായി. പെട്രോനെറ്റ് എൽഎൻജി ജനറൽമാനേജർ യോഗാനന്ദ റെഡി ഉത്പാദനക്ഷമതാ വാരം ഉദ്ഘാടനം ചെയ്തു.

കളമശേരി പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ എം. തോമസ് കടവൻ അധ്യക്ഷത വഹിച്ചു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക് ടർ ജോർജ് സ്ലീബ മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയർമാൻ എം. ജമാൽകുഞ്ഞ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഓണററി സെക്രട്ടറി എം. ഡി. വർഗീസ് സ്വാഗതവും ഡയറക് ടർ ജനറൽ ജി. ശിവകമുാർ നന്ദിയും രേഖപ്പെടുത്തി.