പ്രോഡക്ടിവിറ്റി കൗൺസിലും ഷിപ്പ്‌യാർഡും സംരംഭക വികസന ശില്പശാല സംഘടിപ്പിച്ചു

Posted on: April 1, 2019

കൊച്ചി : കേരള സ്റ്റേറ്റ് പ്രോഡക്ടിവിറ്റി കൗൺസിലും കൊച്ചിൻ ഷിപ്പ്‌യാർഡും സംയുക്തമായി വനിതകൾക്ക് വേണ്ടി സംരംഭക വികസന ശില്പശാല സംഘടിപ്പിച്ചു. വി സ്റ്റാർ എംഡി ഷീല കൊച്ചൗസേഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. ചന്ദ്ര വദനയുടെ നേതൃത്വത്തിലുള്ള പരിശീലകർ ശില്പശാല നയിച്ചു.

പ്രോഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ എം. തോമസ് കടവൻ അധ്യക്ഷത വഹിച്ചു. പ്രോഡക്ടിവിറ്റി കൗൺസിൽ സെക്രട്ടറി എം. ഡി. വർഗീസ്, ജോയിന്റ് സെക്രട്ടറി ടി.കെ. ലിസി, ഡയറക്ടർ ജനറൽ ജി. ശിവകുമാർ, എ.പി. ജോസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.