ഇത്തിഹാദിന് കാപ്പ അവാർഡ്

Posted on: November 23, 2014

Etihad--Capa-Airline-of-the

ഇത്തിഹാദ് എയർവേസിന് കാപ്പ എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം. ബെൽജിയത്തിലെ ആന്റ്‌റപിൽ നടന്ന 2014 ലെ വേൾഡ് എവിയേഷൻ സമ്മിറ്റിലാണ് ഇത്തിഹാദിനെ മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. ഇത്തിഹാദ് അനുവർത്തിച്ചു പോരുന്ന ബിസിനസ് മോഡലിനുള്ള അംഗീകാരമാണ് കാപ്പ അവാർഡ് എന്ന് ഇത്തിഹാദ് എയർവേസ് പ്രസിഡന്റ് ജയിംസ് ഹോഗൻ പറഞ്ഞു.