എയർ ഇന്ത്യ വിമാനങ്ങൾ ഇറാൻ വ്യോമപാത ഒഴിവാക്കും

Posted on: January 8, 2020

മുംബൈ : യുഎസ് – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇറാൻ വ്യോമപാത ഒഴിവാക്കും. ഇതു മൂലം ഗൾഫിലേക്കുള്ള സർവീസുകൾക്ക് 45 മിനിട്ട് അധികം സഞ്ചരിക്കേണ്ടി വരുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്ന മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾക്കും വ്യോമപാതയിൽ മാറ്റം വരുത്തേണ്ടി വരും.

ഇറാൻ, ഇറാക്ക്, ഒമാൻ തീരം, പേഴ്‌സ്യൻ ഗൾഫ് തുടങ്ങിയ വ്യോമപാതകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നേരത്തെ ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. ഉക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം ഇന്നു രാവിലെ ടെഹ്‌റാനിൽ തകർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഡിജിസിഎയുടെ അടിയന്തര നിർദേശം.