കിയ സെൽറ്റോസിന് ഒരു ലക്ഷത്തിലേറെ ബുക്കിംഗ്

Posted on: January 3, 2020

ഹൈദരാബാദ് : കിയ സെൽറ്റോസിന്റെ ബുക്കിംഗ് ഒരു ലക്ഷം കടന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കിയ സെൽറ്റോസ് എസ് യു വി വിപണിയിൽ അവതരിപ്പിച്ചത്. ശരാശരി മൂന്ന് മാസമാണ് വെയ്റ്റിംഗ് പീരിയഡ്.

ബി എസ് 6 നിലവാരം പാലിക്കുന്ന മൂന്ന് എൻജിൻ ഓപ്ഷനുകളാണ് സെൽറ്റോസിലുള്ളത്. ഇന്ത്യയിൽ നിർമ്മിക്കുന്ന കിയ സെൽറ്റോസ് സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.