ഇന്ത്യയിൽ കിയ ഒരു ലക്ഷം കണക്ടഡ് കാറുകൾ വിറ്റു

Posted on: December 17, 2020

കൊച്ചി : ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ കിയ മോട്ടോഴ്സ്, ഇന്ത്യന്‍ വിപണിയിലെത്തി 16 മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം ‘കണക്ടഡ് കാറുകള്‍’ വിറ്റഴിച്ചു.

ഇന്ത്യയില്‍ കമ്പനി വില്ക്കുന്ന രണ്ട് കാറുകളില്‍ ഒരെണ്ണം കമ്പനിയുടെ യു.വി.ഒ. കണക്ട് സാങ്കേതിക വിദ്യയോടെയുള്ള കണക്ടഡ് കാറാണ്. കൃത്യമായി പറഞ്ഞാല്‍ 55 ശതമാനം.

ഇന്ത്യയില്‍ ഏറ്റവുമധികം വില്ക്കുന്ന കമ്പനിയുടെ കണക്ടഡ് കാര്‍ വേരിയന്റ് സെല്‍ട്ടോസ് ജി.ടി.എക്‌സ്. പ്ലസ് ഡി.സി.ടി. 1.4 ടി പെട്രോളാണ്.

 

TAGS: Kia Seltos |