ഖത്തർ ആന്ധ്രയിൽ 10 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: November 23, 2014

Qator-Government-Logo-big

ഖത്തർ ഗവൺമെന്റ് ആന്ധ്രപ്രദേശിൽ 10 ബില്യൺ (61,000 കോടി രൂപ) ഡോളർ മുതൽമുടക്കും. ഖത്തർ മന്ത്രിസഭയുടെ ഉപദേശകൻ ഷെയ്ഖ് ഹമദ് ബിൻ നാസർ അൽ താനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ച് ഇതു സംബന്ധിച്ച് ചർച്ച നടത്തി. എന്നാൽ ഏതെല്ലാം മേഖലകളിലാണ് നിക്ഷേപം നടത്തുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഖത്തർ ഡവലപ്‌മെന്റ് ബാങ്കിംഗിന്റെ മുൻ സിഇഒ കൂടിയാണ് ഷെയ്ഖ് ഹമദ് ബിൻ നാസർ അൽ താനി.