കൊച്ചി ഡിസൈൻ വീക്കിന് നാളെ തുടക്കം

Posted on: December 11, 2019

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈൻ, വാസ്തുവിദ്യാ വാർഷിക സമ്മേളനമായ കൊച്ചി ഡിസൈൻ വീക്കിന് കൊച്ചിയിൽ നാളെ തുടക്കമാകും. ഡിസൈൻ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ മൂവായിരത്തിൽപരം പേരാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഒരുക്കുന്ന ത്രിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ഡിസംബർ 12 മുതൽ 14 വരെ അസറ്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സമാപന ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. പ്രമുഖ വ്യവസായിയും സർക്കാരിന്റെ ഐടി ഉന്നതാധികാര സമിതി അധ്യക്ഷനുമായ എസ് ഡി ഷിബുലാൽ ഉദ്ഘാടന ദിനത്തിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, ഇൻറർനാഷണൽ കൗൺസിൽ ഓഫ് ഡിസൈൻ നിയുക്ത പ്രസിഡൻറ് ജോനാതൻ വി സ്‌റ്റ്രെബ്ലി, വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ സിഇഒ ശ്രീനി ആർ ശ്രീനിവാസൻ, സിആർജി ആർക്കിടെക്ട്‌സ് സഹ-സ്ഥാപകൻ കാർലോസ് ആർ ഗോമസ്, ദക്ഷിണാഫ്രിക്കയിലെ എആർജി ഡിസൈൻ സിഇഒ ഗീത ഗോവെൻ, എംഡി അലിസ്റ്റർ ലെൻഡാൽ, ആർക്കിടെക്ട് ശങ്കർ, ആർക്കിടെക്ട് കവിത മുരുഗ്കർ, ഓസ്‌കാർ ജേതാവും പ്രമുഖ സൗണ്ട് എൻജിനീയറുമായ റസൂൽ പൂക്കുട്ടി,

കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, ഫ്‌ളിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി, ഐഎക്‌സ്ഡിഎ പ്രസിഡൻറ് അലോക് നന്ദി, ആമസോൺ സീനിയർ മാനേജർ ഷിബു ദാമോദരൻ, മൈക്രോസോഫ്റ്റ് ഫോർ സ്റ്റാർട്ടപ്പ് ഇന്ത്യ മേധാവി ലതിക എസ് പൈ, അക്‌സെഞ്ചർ എംഡി ചാരുലത രവി കുമാർ, ടൈറ്റൻ ചീഫ് ഡിസൈൻ ഓഫീസർ രേവതി കാന്ത്,

കാർലെറ്റൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രെ് പ്രഫ. തോമസ് ഗാർവേ, ടെക്‌നികളറിൻറെ ഇന്ത്യ സിഇഒ ബൈരൻ ഘോഷ്, ഐഎസ് സിഎ ലണ്ടനിലെ ക്രിയേറ്റീവ് ഡയറക്ടർ ലിഡിയ ത്രോൺലി, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സർവകലാശാലയിലെ അസോസിയേറ്റ് പ്രഫ. ഡേവിഡ് ലുഡ്‌ലോ, ഹൈപ്പർ ലെഡ്ജറിൻറെ ഇകോ സിസ്റ്റം ഡയറക്ടർ മാർത്ത പീകാർസ്‌ക ഗീറ്റർ, ഓസ്ട്രിയയിലെ ക്രിപ്‌റ്റോറോബർ സിഇഒ റോബി ഷ്വേർട്ണർ, ഫിൻടെക് വേൾഡ് വൈഡിൻറെ സിഇഒ ഡോ. ജെയിൻ തോംപ്‌സൺ, അസറ്റ് ഹോം എംഡി വി സുനിൽകുമാർ, തുടങ്ങി നൂറോളം പേർ സമ്മേളനത്തിൽ സംസാരിക്കും.