മാരുതിയുടെ കാറുകള്‍ക്ക് വില കൂടും

Posted on: December 4, 2019

മുംബൈ : കാറുകള്‍ക്ക് 2020 ജനുവരി മുതല്‍ വില കൂട്ടാനൊരുങ്ങി മാരുതി സുസുക്കി. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ത്തുന്നതുമൂലമുള്ള അധികച്ചെലവാണ് വിലവര്‍ധനയ്ക്ക് കാരണമായി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ അറിയിപ്പില്‍ കമ്പനി പറയുന്നത്. വിവിധ മോഡലുകള്‍ക്കനുസരിച്ച് വര്‍ധനയിലും വ്യത്യാസമുണ്ടാകും.

എന്‍ട്രി ലെവല്‍ കാറായ ഓള്‍ട്ടോ മുതല്‍ പ്രീമിയം എം. പി. വി. എക്‌സ്. എല്‍ 6 വരെയുള്ള മോഡലുകളാണ് കമ്പനി വിപണിയിലിറത്തിയിട്ടുള്ളത്. 2.89 ലക്ഷം രൂപ മുതല്‍ 11.47 ലക്ഷം രൂപവരെയാണ് ഇവയുടെ എക്‌സ് ഷോറൂം വില.

TAGS: Maruthi Car |