മാരുതികാറുകളുടെ വില കൂട്ടി

Posted on: January 28, 2020

ന്യൂഡല്‍ഹി : മാരുതി സുസുക്കി ഇന്ത്യ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. തെരഞ്ഞെടുത്ത മോഡലുകളുടെ ഡല്‍ഹി എക്‌സ് ഷോറൂം വിലയില്‍ 4.7 ശതമാനം വരെയാണ് വര്‍ധന (10,000 രൂപ വരെ) വരുത്തിയിട്ടുള്ളത്. വിലവര്‍ധന പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു. നിര്‍മാണ ചെലവ് വര്‍ധിച്ചതാണ് വില വര്‍ധനയ്ക്കുള്ള കാരണമായി കമ്പനി പറയുന്നത്.

ആള്‍ട്ടോ കാറുകളുടെ വിലയില്‍ 6,000-8,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. മാരുതി എസ്-പ്രസ്സോയുടെ വിലയില്‍ 4,000-10,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. മാരുതി എസ്-പ്രസ്സോയുടെ വിലയില്‍ 1,500-8,000 രൂപ വരെയും വാഗണ്‍ ആറിന് 1,500-4,000 രൂപ വരെയും വര്‍ധിപ്പിച്ചു. എര്‍ട്ടിഗയുടെ വിലയില്‍ 4,000-10,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ബലേനോയ്ക്ക് 3,000-8,000 രൂപയും എക്‌സ്എല്‍ 6 മോഡലിന് 5,000 രൂപ വരെയും വില വര്‍ധിച്ചു. നിലവില്‍ 2.89 ലക്ഷം രൂപ മുതല്‍ 11.47 ലക്ഷം രൂപ വരെയാണ് മാരുതി വാഹനങ്ങളുടെ ഡല്‍ഹി ഷോറൂം വില.

TAGS: Maruthi Car |