മാരുതിക്ക് കേരളത്തില്‍ 31.5 ശതമാനം വളര്‍ച്ച

Posted on: July 24, 2018

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി കേരളത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ വില്‍പ്പനയില്‍ 31.5 ശതമാനം വളര്‍ച്ച കൈവരിച്ചു. കേരളത്തില്‍ വില്‍ക്കപ്പെടുന്ന മികച്ച 10 കാര്‍ മോഡലുകളില്‍ ഏഴും മാരുതി മോഡലുകളാണെന്ന് ഓണം സ്‌കീം അവതരിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് അറിയിച്ചു.

കേരളത്തില്‍ കമ്പനിക്ക് മൊത്തമുള്ള വിപണി പങ്കാളിത്തം 60.4 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ ഓണം സ്‌കീമിലൂടെ കമ്പനി മുപ്പതിനായിരത്തോളം ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഈ ഓണക്കാലത്ത്  ‘തേങ്ങയുടയ്ക്കൂ സമ്മാനം നേടൂ’ എന്ന ഓണം സ്‌കീമിലൂടെ ആനുകൂല്യങ്ങളോടൊപ്പം ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. നറുക്കെടുപ്പിലൂടെ നിരവധി ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.