ടാറ്റാ കോഫി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു

Posted on: November 17, 2014

TATA-COFFEE-small

ടാറ്റാ കോഫി ഓഹരി വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികളാണ് വിഭജിക്കുന്നത്. വിഭജനം സംബന്ധിച്ച തീരുമാനം 25 ന് ചേരുന്ന ബോർഡ് യോഗം കൈക്കൊള്ളും. വിഭജനം സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ ടാറ്റാ കോഫി ഓഹരികളുടെ വില അഞ്ച് ശതമാനം വർധിച്ച് 973 രൂപയായി.