സ്‌പൈസ്‌ജെറ്റ് റാസ് അൽ ഖൈമ കേന്ദ്രമാക്കി പുതിയ എയർലൈൻ ആരംഭിക്കുന്നു

Posted on: October 23, 2019

ഷാർജ : ഇന്ത്യൻ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് റാസ് അൽ ഖൈമ കേന്ദ്രമാക്കി പുതിയ എയർലൈൻ ആരംഭിക്കുന്നു. റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടുമായി ചേർന്നാണ് പുതിയ എയർലൈൻ ആരംഭിക്കുന്നത്. പുതിയ വിമാനക്കമ്പനിയുടെ ഹബ് റാസ് അൽ ഖൈമ ആയിരിക്കും.

അടുത്ത വർഷം മുതൽ പുതിയ വിമാനക്കമ്പനി യൂറോപ്പിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് ആരംഭിക്കും. റാസ് അൽ ഖൈമയെ ഇന്ത്യൻ യാത്രക്കാരുടെ യൂറോപ്പിലേക്കുള്ള ട്രാൻസിസ്റ്റ് പോയിന്റാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സ്‌പൈസ്‌ജെറ്റ് ചെയർമാൻ അജിത് സിംഗ് പറഞ്ഞു.

ഡിസംബർ മുതൽ ന്യൂഡൽഹിയിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് സ്‌പൈസ്‌ജെറ്റ് സർവീസ് ആരംഭിക്കും. തുടക്കത്തിൽ പ്രതിവാരം 5 സർവീസുകൾ വീതമുണ്ടാകും.