02
Thursday
May 2024
May 2024
സെപ്റ്റംബര്‍ 26 നും 27 നും ബാങ്ക് പണിമുടക്ക്
Posted on: September 13, 2019
ചണ്ഡീഗഢ് : പത്തുപൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിംഗ് മേഖലയിലെ നാലു യൂണിയനുകള്‍ സെപ്റ്റംബര്‍ 26,27 തീയതികളില്‍ പണിമുടക്കും.
നവംബര്‍ രണ്ടാംവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും എ.ഐ.ബി.ഒ. സി. ജനറല്‍ സെക്രട്ടറി ദീപല്‍ കുമാര്‍ വ്യാഴാഴ്ച അറിയിച്ചു.
ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി) ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് (എ.ഐ.ബി.ഒ.എ), ഇന്ത്യന്‍ നാഷണല്‍ ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍. ബി.ഒ.സി), നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫീസേഴ്സ് (എന്‍.എ. ബി.ഒ) എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
TAGS: Bank Strike |
News in this Section
Trending News