ഡീസൽ കാറുകൾക്ക് ഒരു ലക്ഷം കിലോമീറ്റർ വാറന്റിയുമായി മാരുതി

Posted on: August 29, 2019

ന്യൂഡൽഹി : മാരുതി സുസുക്കി ഡീസൽ കാറുകളായ ഡിസയർ, എസ് ക്രോസ്, സ്വിഫ്റ്റ്, ബ്രെസ എന്നിവയ്ക്ക് 29 കോടി ഉപയോക്താക്കൾ പൂർത്തിയായതിന്റെ ആഘോഷമായി അഞ്ചു വർഷത്തെ അഥവ ഒരു ലക്ഷം കിലോമീറ്റർ സമഗ്രമായ വാറന്റി പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1893 ടൗണുകളിലെ ഡീലർഷിപ്പുകളിലൂടെ ലഭ്യമാകും. പുതുതായി കാറുകൾ വാങ്ങുന്നവർക്ക് ഈ സ്‌കീം അധികച്ചെലവില്ലാതെ ലഭിക്കും.

മാരുതി സുസുക്കിയുടെ വിലപ്പെട്ട ഉപയോക്താക്കൾക്ക് പൂർണമായ മനസമാധാനം നല്കുന്നതിനായി പരിചയപ്പെടുത്തിയ അഞ്ചു വർഷംഅഥവ ഒരു ലക്ഷം കിലോമീറ്റർ വാറന്റി സ്‌കീം നിരവധി പാർട്‌സുകളും റീപ്ലേസ്‌മെന്റുകളും ഉൾപ്പെടുന്നതാണ്. ഹൈപ്രഷർ പമ്പ്, കംപ്രസർ, ഇലക്ട്രോണിക് കൺട്രോൾ മോഡ്യൂൾ (ഇസിഎം), ടർബോചാർജർ അസംബ്ലി, പ്രധാനപ്പെട്ട എൻജിൻ, ട്രാൻസ്മിഷൻ പാർട്‌സുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്റ്റീയറിംഗ് അസംബ്ലിയും സസ്‌പെൻഷൻ സ്ട്രറ്റ്‌സും ഈ പ്ലാനിലുണ്ട്.

TAGS: Maruti Suzuki |