സെലിബ്രസ് എന്റെ ഓഹരി നിക്ഷേപക മേള ആരംഭിച്ചു

Posted on: November 8, 2014

Celebrus-Ente-Ohari-big

കൊച്ചി ആസ്ഥാനമായുള്ള കമ്മോഡിറ്റി ഓൺലൈൻ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ സെലിബ്രസ് എന്റെ ഓഹരി എന്ന പേരിൽ നിക്ഷേപക മേള ആരംഭിച്ചു. കേരളത്തിലെ 100 പട്ടണങ്ങളിൽ അടുത്ത ഒരു വർഷത്തിനിടെ ബോധവത്കരണ പരിപാടി നടത്തുമെന്ന് നിക്ഷേപക മേളയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കമ്മോഡിറ്റി ഓൺലൈൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് ഐപ്പ് പറഞ്ഞു.

കറൻസി മാർക്കറ്റ്, കമ്മോഡിറ്റി, ഇക്വിറ്റി എന്നിവയെ കുറിച്ച് നിക്ഷേപകർക്ക് ബോധവത്കരണം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.