ജെ പി മോർഗൻ 3,000 ജീവനക്കാരെ കൂടി കുറയ്ക്കും

Posted on: November 8, 2014

JP-Morgan-with-Logo-CS

അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെ പി മോർഗൻ ഈ വർഷം 3,000 ജീവനക്കാരെ കൂടി കുറയ്ക്കും. കാർഡ്, മോർട്ട് ഗേജ് വിഭാഗങ്ങളിൽ നിന്നാണ് ജോലിക്കാരെ കുറയ്ക്കുന്നത്.

ഫെബ്രുവരിയിൽ മർച്ചന്റ് സർവീസ്, ഓട്ടോ യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നായി 2,000 പേരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് 4,000 പേരായി ഉയർത്തി. ഇതോടെ 2014 ജെ പി മോർഗൻ പിരിച്ചയയ്ക്കുന്ന  ജീവനക്കാരുടെ എണ്ണം 7,000 മാകും. ന്യൂയോർക്ക് ആസ്ഥാനമായുള്ള ജെ പി മോർഗനിൽ 2,51,000 ജീവനക്കാരാണുള്ളത്.