മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി 5 കോടി രൂപ കൈമാറി

Posted on: August 17, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ അഞ്ചുകോടിയുടെ ഡിഡി എം എ യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ എന്നിവർ സമീപം.

തിരുവനന്തപുരം : കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി. എം എ യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് 5 കോടിയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കൊമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് എന്നിവർ സംബന്ധിച്ചു.