ജിയോ ഫൈബർ സർവീസ് സെപ്റ്റംബർ 5 മുതൽ ; 700 രൂപ മുതൽ ഇന്റർനെറ്റും ടിവിയും ലാൻഡ്‌ഫോൺ കണക്ഷനും

Posted on: August 12, 2019

മുംബൈ : റിലയൻസ് ജിയോ ഗിഗാഫൈബർ സെപ്റ്റംബർ അഞ്ചു മുതൽ വാണിജ്യാടിസ്ഥാനത്തിൽ സേവം ആരംഭിക്കും. സെക്കൻഡിൽ ഒരു ജിബി വരെ വേഗതയുള്ള ബ്രോഡ്ബാൻഡ്, ജിയോ ടിവി, ഇന്ത്യയിൽ എവിടേക്കും വിളിക്കാവുന്ന ലാൻഡ്‌ഫോൺ കണക്ഷൻ എന്നിവ ലഭ്യമാക്കും. ഏറ്റവും കുറഞ്ഞ പ്ലാനിൽ സെക്കൻഡിൽ 100 എംബി വേഗതയുണ്ടാകും. പ്രതിമാസം 700 രൂപ മുതൽ 10,000 രൂപ വരെയുള്ള താരിഫുകളിൽ ഈ സേവനങ്ങൾ തെരഞ്ഞെടുക്കാം.

തുടക്കത്തിൽ രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വാണിജ്യ സ്ഥാപനങ്ങളിലേക്കും ജിയോ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 50 ലക്ഷം വീടുകളിൽ ഗിഗാഫൈബർ സേവനം നൽകുന്നുണ്ട്.