റിലയൻസ് ഓൺലൈൻ ഫാഷൻ സ്റ്റാർട്ടപ്പായ ഫൈൻഡിനെ ഏറ്റെടുത്തു

Posted on: August 5, 2019

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് മുംബൈ ആസ്ഥാനമായുള്ള ഓൺലൈൻ ഫാഷൻ സ്റ്റാർട്ടപ്പായ ഫൈൻഡിനെ ഏറ്റെടുത്തു. ഫൈൻഡിന്റെ 87.6 ശതമാനം ഓഹരികൾ 295 കോടി രൂപയ്ക്ക് റിലയൻസ് സ്വന്തമാക്കി. ഫൈൻഡിൽ ഗൂഗിൾ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഫാറൂഖ് ആദം, ഹർഷ് ഷാ, എം.ജി. ശ്രീരാമൻ എന്നീ സുഹൃത്തുക്കൾ ചേർന്ന് 2012 ൽ ആണ് ഫൈൻഡിന് രൂപം നൽകിയത്. മൂന്നു പേരും മുംബൈ ഐഐടി അലുംമ്‌നികളാണ്. മുന്നൂറിലേറെ മുൻ നിര ബ്രാൻഡുകളും പതിനായിരത്തോളം റീട്ടെയ്ൽ സ്‌റ്റോറുകളും ഫൈൻഡിന്റെ ഭാഗമാണ്.

റിലയൻസ് റീട്ടെയ്‌ലിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് ഫൈൻഡിനെ സംയോജിപ്പിക്കാനാണ് പദ്ധതി. വികസനത്തിന്റെ ഭാഗമായി 2021 ൽ നൂറുകോടി രൂപ കൂടി റിലയൻസ് ഫൈൻഡിൽ നിക്ഷേപിക്കും.