സെലബ്രസ് നിക്ഷേപക മേള – എന്റെ ഓഹരി 8 ന്

Posted on: November 6, 2014

Celebrus-Logo

കമ്മോഡിറ്റി ഓൺലൈൻ ഗ്രൂപ്പിലെ ബ്രോക്കിംഗ് സ്ഥാപനമായ സെലബ്രസ് എന്റെ ഓഹരി – നിക്ഷേപക മേള സംഘടിപ്പിക്കുന്നു. നിക്ഷേപകരിൽ ഓഹരി, കറൻസി, അവധിവ്യാപാരം തുടങ്ങിയവയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ നൂറിൽപ്പരം കേന്ദ്രങ്ങളിൽ മേള നടത്തുന്നത്. എന്റെ ഓഹരിയുടെ ഉദ്ഘാടനം 8 ന് കൊച്ചി പനമ്പിള്ളി നഗറിലെ റോട്ടറി ബാലഭവനിൽ നടത്തും.

നിക്ഷേപകർക്ക് സ്വർണത്തെയും ബാങ്ക് സ്ഥിരനിക്ഷേപങ്ങളെക്കാളും ആദായകരമായ അവസരങ്ങൾ അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കമ്മോഡിറ്റി ഓൺലൈൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോർജ് ഐപ്പ് പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഓഹരി വിപണി വരും വർഷങ്ങളിൽ വൻ കുതിപ്പിലേക്ക് കടക്കുന്നതിന്റെ സൂചനയായി കഴിഞ്ഞ ആറുമാസത്തെ മുന്നേറ്റത്തെ കാണാൻ കഴിയുമെന്ന് ജോർജ് ഐപ്പ് ചൂണ്ടിക്കാട്ടി.

എന്റെ ഓഹരി യിലൂടെ പുതിയ നിക്ഷേപകർക്ക് സൗജന്യമായി ട്രേഡിംഗ്-ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ അവസരം ലഭിക്കും. ഓഹരി വിപണിയെക്കുറിച്ച് നിക്ഷേപകർക്കുള്ള സംശയങ്ങൾ സെലബ്രസിലെ വിദഗ്ധരുമായി നേരിട്ട് ചർച്ച ചെയ്യാനും കഴിയുമെന്ന് ജോർജ് ഐപ്പ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ശ്രീകുമാർ രാഘവനുമായി ([email protected]) ബന്ധപ്പെടാവുന്നതാണ്.
.