ബൈജൂസ് കേരളത്തിൽ ടെക്‌നോളജി പ്രൊഡക്ഷൻ സെന്റർ സ്ഥാപിക്കുന്നു

Posted on: July 28, 2019

തിരുവനന്തപുരം : എഡ്യൂടെക് കമ്പനിയായ ബൈജൂസ് കേരളത്തിൽ ടെക്‌നോളജി പ്രൊഡക്ഷൻ സെന്റർ സ്ഥാപിക്കുന്നു. തിരുവനന്തപുരവും കൊച്ചിയുമാണ് സെന്ററിനായി പരിഗണിക്കുന്നത്. ഒരു മാസത്തിനുള്ളിൽ സർക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ആനിമേഷൻ രംഗത്തുള്ള ഒരു പ്രമുഖ കമ്പനിയുമായി സഹകരിച്ചായിരിക്കും കേരളത്തിലെ പ്രവർത്തനം.

ആയിരം പ്രഫഷണലുകൾക്ക് തൊഴിലവസരമുള്ള ഈ കേന്ദ്രത്തിൽ വെർച്വൽ റിയാലിറ്റി സ്റ്റുഡിയോ ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ടാകും. ആദ്യഘട്ടത്തിൽ 300 പേരെ റിക്രൂട്ട് ചെയ്യും. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസിന്റെ ബംഗലുരുവിലെ ടെക്‌നോളജി പ്രൊഡക്ഷൻ സെന്ററിൽ 1500 പേരാണ് ജോലി നോക്കുന്നത്.