ഡൽഹി – മംഗലുരു സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: July 25, 2019

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഓഗസ്റ്റ് 4 മുതൽ ഡൽഹി – മംഗലുരു പ്രതിദിന വിമാനസർവീസ് തുടങ്ങുന്നു. മംഗലുരു – ഡൽഹി സെക്ടറിൽ 5,599 രൂപയും ഡൽഹി – മംഗലുരു സെക്ടറിൽ 5,499 രൂപയുമാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് മംഗലാപുരത്തേക്ക് നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് സ്‌പൈസ്‌ജെറ്റ്.

ഡൽഹി – മംഗലുരു സെക്ടറിൽ ബോയിംഗ് 737 – 800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. മംഗലുരുവിൽ നിന്ന് രാവിലെ 6.15 ന് പുറപ്പെടുന്ന (ഫ്‌ളൈറ്റ് എസ് ജി 8642) രാവിലെ 8.55 ന് ഡൽഹിയിൽ എത്തിച്ചേരും. ഡൽഹിയിൽ നിന്നും രാവിലെ 8.30 ന് പുറപ്പെടുന്ന (ഫ്‌ളൈറ്റ് എസ് ജി 8643) രാവിലെ 11.15 ന് മംഗലുരുവിൽ എത്തിച്ചേരും.