സ്റ്റാർട്ടപ്പ് ടു സ്‌കെയിൽ അപ് 18 മുതൽ

Posted on: July 14, 2019

തിരുവനന്തപുരം : സ്റ്റാർട്ടപ്പുകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന സ്റ്റാർട്ടപ്പ് ടു സ്‌കെയിൽ അപ് പരിശീലന പരിപാടി ജൂലൈ 18 ന് രാവിലെ 10 മണിക്ക് കോഴിക്കോട് യു.എൽ സൈബർ പാർക്കിൽ തുടക്കം കുറിക്കും. 19 ന് എറണാകുളം ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലും 20 ന് തിരുവനന്തപുരം ടെക്‌നോപാർക്കിലും പരിശീലനമുണ്ടായിരിക്കും.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സ്റ്റാർട്ടപ്പ് വിദഗ്ധനും, നേപ്പാൾ പ്രധാനമന്ത്രിയുടെ സ്റ്റാർട്ടപ്പ് ഉപദേഷ്ടാവും, നിരവധി സ്റ്റാർട്ടപ്പുകളുടെ മെൻററും കൊൽക്കത്ത വെന്റർസ് മാനേജിംഗ് ഡയറക്ടറുമായ അവലോ റോയ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പ്രോട്ടോടൈപ്പ് ഘട്ടം പൂർത്തിയാക്കിയ സ്റ്റാർട്ടപ്പ് സംരംഭകർക്കു പരിശീലനത്തിൽ പങ്കെടുക്കാം.

സ്റ്റാർട്ടപ്പ് സ്‌കെയിൽ-അപ് ചെയ്യേണ്ട സമയം, ഇതിനാവശ്യമായ ടീമിനെ തെരഞ്ഞെടുക്കൽ, നിക്ഷേപ സമാഹരണം, ധനകാര്യ മാനേജ്‌മെൻറ്, നെറ്റ് വർക്ക് ഇഫക്ട്‌സ് തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് പരിശീലന പരിപാടിയിലുണ്ടാവുക. രാവിലെ 9.30 മുതൽ ഒരു മണി വരെ വർക് ഷോപ്പും രണ്ടു മുതൽ മൂന്നു വരെ മെന്ററിങ്ങുമായിരിക്കും നടക്കുക.

മുൻകൂട്ടി അപേക്ഷിക്കുന്നവർക്ക് നേരിട്ട് അവലോ റോയ് യുമായി ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കും. www.startupmission.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 7736495689 എന്ന നമ്പറിൽ ബന്ധപ്പെടുക.