ഖത്തർ എയർവേസ് ടിക്കറ്റ് ഓഫർ

Posted on: November 3, 2014

Qator-Airways-Cabincrew-med

ഖത്തർ എയർവേസ് 25 ശതമാനം വരെ ഇളവുകളുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ നവംബർ 10 വരെ ബുക്ക് ചെയുന്ന ടിക്കറ്റുകൾക്കാണ് ഓഫർ. ഓഫർ പ്രകാരം ബുക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ യാത്ര ചെയ്യണം. എല്ലാ ക്ലാസുകൾക്കും ഓഫർ ബാധകമാണ്.

ഇന്ത്യയിലെ 12 നഗരങ്ങളിൽ നിന്ന് ദോഹ വഴി ബാർസിലോണ, ചിക്കാഗോ, ഡലാസ്,
ഹൂസ്റ്റൺ, ലണ്ടൻ, മിയാമി, ന്യൂയോർക്ക്, പാരിസ്, ഫിലാഡൽഫിയ, റോം, വാഷിംഗ്ടൺ ഡിസി തുടങ്ങി ഒട്ടേറെ നഗരങ്ങളിലേക്ക് പറക്കാം. 139 വിമാനങ്ങൾ ഉൾക്കൊള്ളുന്ന വ്യൂഹമാണ് കമ്പനിക്കുള്ളത്. 145 കേന്ദ്രങ്ങളിലേക്കാണ് പ്രതിദിന സർവീസ് നടത്തുന്നത്.

ദോഹ ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ ഖത്തർ എയർവേസിന്റെ  ഏറ്റവും പുതിയ ഏവിയേഷൻ ഹബ് കാണാനും അവസരമുണ്ടെന്ന്
ഖത്തർ എയർവേയ്‌സ് വൈസ്പ്രസിഡന്റ് ഇഹാബ് സോരിയൽ പറഞ്ഞു.

.