പ്രതിദിനം മൂന്ന് ഡൽഹി, മുംബൈ സർവീസുകളുമായി ഇത്തിഹാദ്

Posted on: November 3, 2014

Etihad-Boeing-777-300-ER--B

ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കുമുള്ള പ്രതിദിന സർവീസുകൾ മൂന്ന് എണ്ണമായി വർധിപ്പിക്കും. ഇപ്പോൾ രണ്ടു സർവീസുകൾ വീതമാണുള്ളത്. 2015 ഫെബ്രുവരി 15 മുതൽ മുംബൈയിലേക്കും മെയ് ഒന്നു മുതൽ ന്യൂഡൽഹിയിലേക്കും ഫ്‌ളൈറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഇപ്പോൾ 14 ഇന്ത്യൻ നഗരങ്ങളിലേക്കായി ആഴ്ചയിൽ 200 ലേറെ ഫ്‌ളൈറ്റുകളാണ് ഇത്തിഹാദ് ഓപറേറ്റ് ചെയ്യുന്നത്.