മാരുതി സുസുക്കി ഡിസയർ കാറുകളുടെ വില വർധിപ്പിച്ചു

Posted on: June 21, 2019

ന്യൂഡൽഹി : മാരുതി സുസുക്കി ഡിസയർ കാറുകളുടെ വില 12.690 രൂപ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ മോഡലുകളുടെ എല്ലാ വേരിയന്റുകൾക്കും വില വർധന ബാധകമാണ്.

എഐഎസ് -145 സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയതിന്റെ ഭാഗമാണ് വില കൂട്ടിയത്. വില വർധന ഇന്നലെ മുതൽ പ്രാബല്യത്തിലായി.