സിഗ്‌ന ടിടികെ ഇനി മണിപ്പാൽ സിഗ്‌ന ഹെൽത്ത് ഇൻഷുറൻസ്

Posted on: June 5, 2019

മുംബൈ: അമേരിക്ക ആസ്ഥാനമായുള്ള  സിഗ്ന കോര്‍പറേഷന്റേയും ഇന്ത്യന്‍ പങ്കാളികളായ ടി.ടി.കെ. ഗ്രൂപ്പിന്റേയും മണിപ്പാൽ  ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമായ സിഗ്ന ടി.ടി.കെ. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പേര് മണിപ്പാൽ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എന്നു മാറ്റാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണ മേഖലകളിലെ അംഗീകാരം ലഭിച്ച ശേഷമാണ് ഈ പ്രഖ്യാപനം. പുതിയ ഘടനയനുസരിച്ച് സിഗ്ന കോര്‍പറേഷന്‍ തങ്ങളുടെ 49 ശതമാനം പങ്കാളിത്തം തുടരും. ഇതേ സമയം മണിപ്പാൽ  ഗ്രൂപ്പിന്റെ വിഹിതം 51 ശതമാനമായി ഉയര്‍ത്തും. ഐ.ആര്‍.ഡി.എ.യില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ടി.ടി.കെ. ഗ്രൂപ്പ്
ഈ സംരംഭത്തില്‍ നിന്നു പിന്‍മാറും.

പേരിലെ മാറ്റത്തോടൊപ്പം പുതിയ ലോഗോ, വെബ് സൈറ്റ് തുടങ്ങിയവ അടക്കം പുതിയ കോര്‍പറേറ്റ് വ്യക്തിത്വവും കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇവയെല്ലാം    www.manipalcigna.com എന്ന സൈറ്റില്‍ ലഭ്യമാണ്. മാറ്റങ്ങളെല്ലാം ഉടന്‍ പ്രാബല്യത്തില്‍ വരും. 

ഇന്ത്യയിലെ ബിസിനസ് മേഖലയ്ക്ക് ആഗോള തലത്തില്‍ വന്‍ സാധ്യതകളാണുള്ളതെന്ന്  സിഗ്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് ജാസണ്‍ സാഡ്‌ലര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും സേവനം നല്‍കാനും മണിപ്പാൽ ഗ്രൂപ്പുമായുള്ള പുതിയ സംയുക്ത സംരംഭം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിപ്പാൽ ഗ്രൂപ്പിന് ആരോഗ്യ സേവന രംഗത്തുള്ള സംയോജിത മികവും മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ശൃംഖലകളും സിഗ്നയ്ക്ക് ആഗോള തലത്തില്‍ ആരോഗ്യ ക്ഷേമ രംഗത്തുള്ള മികവും കൂടിച്ചേരുമ്പോള്‍ ഇന്ത്യയില്‍ മുഴുവനുമുള്ള ജനങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ മണിപ്പാൽ സിഗ്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിക്കു കഴിയുമെന്ന് മണിപ്പാൽ എജ്യൂക്കേഷന്‍ ആന്റ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ ചൂണ്ടിക്കാട്ടി.