മണിപാല്‍ ഗ്രൂപ്പുമായി പങ്കാളിയാകുവാന്‍ സിഗ്ന ടി ടി കെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന് ഐ ആര്‍ ഡി എ ഐയുടെ അനുമതി

Posted on: September 4, 2018

കൊച്ചി : മണിപാല്‍ ഗ്രൂപ്പുമായി പങ്കാളികളാകുന്നതിന് സിഗ്ന ടി ടി കെ  ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആവശ്യമായ അനുമതികള്‍ നല്‍കി. പുതിയ ഘടനയനുസരിച്ച് ഈ ആരോഗ്യ ഇന്‍ഷുറന്‍സ് സംരംഭത്തില്‍ സിഗ്ന കോര്‍പ്പറേഷന്റെ 49 ശതമാനം പങ്കാളിത്തം തുടരും. മണിപാല്‍ ഗ്രൂപ്പിനും ടി ടി കെ ഗ്രൂപ്പിനും ചേര്‍ന്ന് സംയുക്ത സംരംഭത്തില്‍ 51 ശതമാനം പങ്കാളിത്തവുമുണ്ടാകും.

ഇന്ത്യ തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു വിപണിയായണെന്നും ആരോഗ്യ സേവന രംഗത്തെ മുന്‍നിരക്കാരായ മണിപാല്‍ ഗ്രൂപ്പിനെ തങ്ങളുടെ പുതിയ ഇന്‍ഷുറന്‍സ് സംയുക്ത സംരംഭത്തിലെ പങ്കാളിയെന്ന നിലയില്‍ ഈ മേഖലയിലേക്കു ക്ഷണിക്കുവാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ സിഗ്ന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് ജെയ്‌സണ്‍ സാഡ്‌ലര്‍ പറഞ്ഞു.

സിഗ്ന ടി ടി കെ 2014 ല്‍ സ്ഥാപിതമായതു മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ വ്യത്യസ്തമായി നിലനില്‍ക്കുന്നു.  പത്തു ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 19-ല്‍ ഏറെ ശാഖകളുള്ള കമ്പനിക്ക് എണ്ണായിരത്തില്‍ ഏറെ വില്‍പ്പന കേന്ദ്രങ്ങളുടെ സാന്നിധ്യവും രാജ്യവ്യാപകമായിട്ടുണ്ട്.

സാംസ്‌ക്കാരികമായി പരസ്പര യോജിപ്പുള്ളവയാണ് ഇരു സ്ഥാപനങ്ങളുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മണിപാല്‍ എജ്യൂക്കേഷന്‍ ആന്റ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ ചൂണ്ടിക്കാട്ടി. 

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെ വിപണിയിലെ വ്യത്യസ്തമായ സ്ഥാനം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതായിരിക്കും മണിപാല്‍ ഗ്രൂപ്പുമായുള്ള തങ്ങളുടെ സംയുക്ത സംരംഭമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച സിഗ്ന ടി ടി കെ ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ എം.ഡി.യും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു.